ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു

ബുധന്‍, 27 ഡിസം‌ബര്‍ 2023 (20:43 IST)
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 245 പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 62 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക 150 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയാല്‍ പോലും വരും ദിവസങ്ങളില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയാകും. 
 
ഡീന്‍ എല്‍ഗറുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ കരുത്തായത്. 199 പന്തില്‍ 23 ഫോറുകളടക്കം 136 റണ്‍സുമായി എല്‍ഗര്‍ പുറത്താകാതെ നില്‍ക്കുകയാണ്. ഡേവിഡ് ബെഡിന്‍ഗം അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍