ലോകകപ്പിൽ ആകെ നേടിയത് വെറും 14 റൺസ്, ഇവനാണോ കോലിയെ തോൽപ്പിക്കാൻ പോകുന്ന ബാബർ, സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസം

Webdunia
വെള്ളി, 4 നവം‌ബര്‍ 2022 (15:10 IST)
ടി20 ലോകകപ്പിൽ മോശം ഫോം തുടരുകയാണ് പാക് നായകൻ ബാബർ അസം. ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ വെറും 14 റൺസ് മാത്രമാണ് ബാബറിൻ്റെ സമ്പാദ്യം. വിരാട് കോലിയേക്കാൾ മുകളിലാണ് ബാബർ എന്ന് വാദിക്കുന്ന പാക് ആരാധകരെ പൊങ്കാലയിട്ടുകൊണ്ട് ആഘോഷിക്കുകയാണ് ഇന്ത്യൻ ആരാധകർ.
 
ഇന്ത്യയ്ക്കെതിര ഗോൾഡൻ ഡക്കായാണ് ബാബർ അസം പുറത്തായത്. സിംബാബ്‌വെയ്ക്കെതിരെ 9 പന്തിൽ നിന്ന് 4, നെതർലൻഡ്സിനെതിരെ 5 പന്തിൽ നിന്ന് 4. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായകമത്സരത്തിൽ 15 പന്തിൽ 6 എന്നിങ്ങനെയാണ് ഈ ലോകകപ്പിലെ ബാബറിൻ്റെ സ്കോറുകൾ. ആകെ 4 ഇന്നിങ്ങ്സിൽ നിന്ന് 3.50 ശരാശരിയിൽ 14 റൺസാണ് ബാബർ നേടിയത്. സ്ട്രൈക്ക്റേറ്റ് വെറും 46.6 മാത്രം. മറുവശത്ത് മിന്നുന്ന ഫോമിൽ കോലി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യൻ ആരാധകർ ബാബറിനെ പരിഹസിച്ചെത്തിയത്.
 
ലോകകപ്പിൽ സൂപ്പർ താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും പരാജയപ്പെട്ടതോടെ പാകിസ്ഥാൻ്റെ ലോകകപ്പ് സ്വപ്നങ്ങൾ തന്നെ പൊലിഞ്ഞിരിക്കുകയാണ്. നായകനെന്ന നിലയിലും മോശം പ്രകടനമാണ് ബാബർ നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article