ഒടുവിൽ നായകൻ്റെ പ്രകടനവുമായി വില്യംസൺ, അയർലൻഡിനെതിരെ തകർപ്പൻ അർധസെഞ്ചുറി

വെള്ളി, 4 നവം‌ബര്‍ 2022 (13:14 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ അയർലൻഡിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിൻ്റെ മികവിൽ 185 റൺസെടുത്തു. കഴിഞ്ഞ മത്സരങ്ങളിലെ മെല്ലെപ്പോക്ക് പ്രകടനങ്ങളിൽ വലിയ വിമർശനം കേട്ട ശേഷമാണ് വില്യംസണിൻ്റെ ഇന്നിങ്ങ്സ്.
 
35 പന്തിൽ 61 റൺസുമായി തകർത്തടിച്ച വില്യംസണാണ് ന്യൂസിലൻഡിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്. പവർ പ്ലേയിൽ ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഓപ്പണർ ഫിൻ അലനെ നഷ്ടമായതോടെ വില്യംസൺ ക്രീസിലെത്തി. 33 പന്തിൽ 28 റൺസുമായി കോൺവെയെ നഷ്ടമായതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത വില്യംസൺ 35 പന്തിൽ 5 ഫോറും 3 സിക്സും പറത്തി സ്കോർ നിരക്കുയർത്തി. ഗ്ലെന്‍ ഫിലിപ്സ്(9 പന്തില്‍ 17), ഡാരില്‍ മിച്ചല്‍(21 പന്തില്‍ 31) എന്നിവരും ന്യൂസിലൻഡ് സ്കോർ ഉയർത്താൻ സഹായിച്ചു. അയർലൻഡിനായി ജോഷ്വ ഡെലാനി 3 വിക്കറ്റ് നേടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍