നല്ല സമയം വരുമെന്ന് എനിക്കറിയാമായിരുന്നു: കെ എൽ രാഹുൽ

വ്യാഴം, 3 നവം‌ബര്‍ 2022 (15:36 IST)
ടി20 ലോകകപ്പിൽ തൻ്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഇന്ത്യൻ ഉപനായകൻ കെ എൽ രാഹുൽ. ടൂർണമെൻ്റിൽ ടീമിനായി മികച്ച സംഭാവന നൽകാൻ തനിക്കാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി രാഹുൽ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 32 പന്തിൽ അർധസെഞ്ചുറി നേടിയ ശേഷമായിരുന്നു രാഹുലിൻ്റെ പ്രതികരണം.
 
ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിൽ 4,9, 9 എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ സ്കോറുകൾ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മികച്ച സംഭാവന നൽകാൻ കഴിയാത്തതിൽ നിരാശയുണ്ടായിരുന്നു. എങ്കിലും എൻ്റെ ആത്മവിശ്വാസം പോകാതിരിക്കാൻ ശ്രദ്ധിച്ചു. എല്ലായ്പ്പോഴും മികച്ച സ്കോറുകൾ കണ്ടെത്താൻ പറ്റിയെന്ന് വരില്ല. എന്നാൽ ആത്മവിശ്വാസം നഷ്ടമാകാതിരുന്നാൽ മികച്ച ഇന്നിങ്ങ്സുകൾ കണ്ടെത്താനാകും. സഹതാരങ്ങളും ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫും മികച്ച പിന്തുണയാണ് നൽകിയതെന്നും രാഹുൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍