31 ഇന്നിങ്ങ്സുകളിൽ നിന്ന് 1016 റൺസ് സ്വന്തമാക്കിയിരുന്ന ശ്രീലങ്കയുടെ മഹേള ജയവർധയെയാണ് കോലി മറികടന്നത്. 25 മത്സരങ്ങളിൽ നിന്നും 23 ഇന്നിങ്ങ്സുകളിൽ നിന്നുമാണ് കോലിയുടെ നേട്ടം. 23 ഇന്നിങ്ങ്സുകളിൽ നിന്നും 88.75 ശരാശരിയിൽ 1065 റൺസാണ് കോലിയുടെ പേരിലുള്ളത്. 132 പ്രഹരശേഷിയിലാണ് കോലിയുടെ നേട്ടം. 13 അർധസെഞ്ചുറികളാണ് ലോകകപ്പിൽ താരം നേടിയിട്ടുള്ളത്.