അവൻ്റെ ബാറ്റിംഗിൽ ഒരു പിഴവ് പോലും കണ്ടെത്താനാകുന്നില്ല, ഇന്ത്യൻ താരത്തെ പുകഴ്ത്തി ഫ്ലെമിങ്

ബുധന്‍, 2 നവം‌ബര്‍ 2022 (14:34 IST)
ടി20 ലോകകപ്പിൽ ഗ്രൂപ്പ് 12ലെ മത്സരങ്ങൾ പുരോഗമിക്കും തോറും ടൂർണമെൻ്റ് കൂടുതൽ ആവേശകരമാകുകയാണ്. ഒട്ടേറെ അട്ടിമറികൾ കണ്ട ഈ ലോകകപ്പിൽ ഇപ്പോഴും സെമി ഫൈനലിൽ ആരെല്ലാമാകും എന്നതിൻ്റെ ചിത്രം വ്യക്തമായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ ദക്ഷിനാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
 
ടീമിലെ പ്രധാനബാറ്റ്സ്മാന്മാരെല്ലാം പരാജയമായ പിച്ചിൽ 40 പന്തിൽ നിന്നും 68 റൺസ് നേടിയ സൂര്യകുമാർ മാത്രമാണ് തിളങ്ങിയത്. ഈ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലൻഡ് ഇതിഹാസ നായകനായ സ്റ്റീഫൻ ഫ്ളെമിങ്. സൂര്യകുമാറിൻ്റെ ബാറ്റിങ്ങിൽ ദൗർബല്യങ്ങളൊന്നും കണ്ടെത്താനാകുന്നില്ലെന്ന് ഫ്ലെമിങ് പറഞ്ഞു.
 
വളരെ പോസിറ്റീവായാണ് സൂഎയകുമാർ ബാറ്റ് ചെയ്യുന്നത്. അക്രമണോത്സുകമായ സ്റ്റാൻസാണ് അദ്ദേഹത്തിൻ്റേത്. ഇത് വൈവിധ്യകരമായ ഷോട്ടുകൾ കളിക്കുവാൻ സഹായിക്കുന്നു. സൂര്യക്കെതിരെ പന്തെറിയുമ്പോൾ ബൗളർക്ക് കൃത്യമായ ലെങ്ത് കണ്ടെത്താനാകുന്നില്ല. ഇനി കണ്ടെത്തിയാലും അത് അടിച്ചകറ്റാനുള്ള ടെക്നിക് സൂര്യയ്ക്കുണ്ട്. ഫ്ലെമിങ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍