പഴയ കോലിയായി തിരിച്ചെത്തുകയാണോ? ഹർഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് കിംഗിൻ്റെ മറുപടി

വ്യാഴം, 3 നവം‌ബര്‍ 2022 (15:20 IST)
രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടം കഴിഞ്ഞ് ടി20 ലോകകപ്പിൽ സ്വപ്നതുല്യമായ ഫോമിൽ കുതിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരാട് കോലി. വിമർശനങ്ങൾക്ക് മറുപടിയായി തുടരെ 50+ പ്രകടനങ്ങൾ നടത്തുന്ന കോലി ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് പ്രതീക്ഷ പകരുന്ന പ്രകടനമാണ് നടത്തുന്നത്.
 
പഴയ കോലിയെ തങ്ങൾക്ക് തിരികെകിട്ടിയെന്നുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ് കിംഗ് കോലി. കടുത്ത മത്സരമായിരുന്നു. എന്നെപ്പോലെ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. സമ്മർദ്ദത്തോടെയാണ് ബാറ്റിംഗിന് ഇറങ്ങിയത്. ഒന്നുമായും താരതമ്യം ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കാലം ഭൂതകാലം തന്നെയാണ്. കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍