ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വിവാദത്തില്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറാണ് വിവാദത്തിനു കാരണം. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസാണ് അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനു വഴി വെച്ചിരിക്കുന്നത്.
20-ാം ഓവറിലെ നാലാം പന്തില്‍ കോലിയായിരുന്നു ക്രീസില്‍. മുഹമ്മദ് നവാസ് എറിഞ്ഞ ഫുള്‍ ടോസ് കോലി സിക്‌സര്‍ പറത്തി. ഈ പന്ത് അംപയര്‍ നോ ബോള്‍ വിളിച്ചതാണ് പാക്കിസ്ഥാന്‍ ആരാധകരെയും പാക് താരങ്ങളെയും പ്രകോപിപ്പിച്ചത്. അരക്കെട്ടിനു മുകളിലേക്ക് പന്ത് വന്നപ്പോള്‍ കോലി നോ ബോളിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. കോലി അപ്പീല്‍ ചെയ്തതിനു പിന്നാലെയാണ് അംപയര്‍ നോ ബോള്‍ വിളിച്ചത്.