ടി20 ലോകകപ്പിന് തൊട്ടുമുൻപ് പാകിസ്ഥാൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി പാക് ബാറ്റർ ഷാൻ മസൂദിന് പരിക്ക്. ഇന്ത്യക്കെതിരായ മത്സരം നാളെ നടക്കാനിരിക്കെയാണ് പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. ടീമിൻ്റെ പരിശീലന സെഷനിടെ പന്ത് തലയ്ക്ക് കൊള്ളുകയായിരുന്നു. താരം ഇപ്പോൾ ആശങ്കയിലാണ്.