മാത്യു വെയ്ഡിന് പരിക്കേറ്റാൽ സൂപ്പർതാരം കീപ്പറാകുമെന്ന് ഓസീസ് നായകൻ

ശനി, 22 ഒക്‌ടോബര്‍ 2022 (08:48 IST)
ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ വിക്കറ്റ് കീപ്പറായി മാത്യു വെയ്ഡ് മാത്രമാണുള്ളത്. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്ന ജോഷ് ഇംഗ്ലീസ് ലോകകപ്പിന് മുൻപ് പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരനായി ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയാണ് ടീമിലെടുത്തത്. ഇതോടെയാണ് വെയ്യ്ഡിന് പരിക്കേറ്റാൽ പകരം ആര് വിക്കറ്റ് കീപ്പറാകുമെന്ന ചോദ്യം ഉയരുന്നത്.
 
ഈ സംശയത്തിനാണ് ഓസീസ് നായകൻ ആരോൺ ഫിഞ്ച് മറുപടിയുമായെത്തിയത്. വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാർണറാകും വെയ്ഡിന് പരിക്കേറ്റാൽ പകരം കീപ്പറാകുകയെന്ന് ഫിഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം വാർണർ കീപ്പിങ് പരിശീലനം നടത്തിയെന്നും വാർണർക്ക് സാധിച്ചില്ലെങ്കിൽ ആ ചുമതല താൻ ഏറ്റെടുക്കുമെന്നും ഫിഞ്ച് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍