അവനിത് എങ്ങനെ കഴിയുന്നുവെന്ന് എനിക്കറിയില്ല. ലോകോത്തര താരങ്ങളായ രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി എന്നിവർക്ക് ശേഷം നാലാമതായാണ് സൂര്യകുമാർ ബാറ്റിങ്ങിനിറങ്ങുന്നത്. ടി20യിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുകയെന്നത് ഏറെ പ്രയാസകരമാണ്. എന്നിട്ടും മികച്ച റൺവേട്ട നടത്തി ടി20 ലോകറാങ്കിങ്ങിൽ സൂര്യകുമാർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ നേട്ടം അതിശയകരമെന്ന് ഞാൻ കരുതുന്നു. ബാറ്റിങ്ങിനിറങ്ങിയാൽ അവൻ വളരെ വേഗം തന്നെ സാഹചര്യം വിലയിരുത്തുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തിലും അവൻ മികച്ച് നിൽക്കുന്നു. എത്ര കടുത്ത സമ്മർദ്ദത്തിനിടയിലും മനോഹരമായി കളിക്കാൻ കഴിയുന്നുവെന്നതാണ് സൂര്യകുമാറിൻ്റെ മികവെന്ന് മുൻ ദക്ഷിണാഫിക്കൻ നായകനായ ഫാഫ് ഡുപ്ലെസിയും അഭിപ്രായപ്പെട്ടു.