Australia Squad for Champions Trophy: തലവേദനയാകുമോ ഹെഡും മാക്‌സിയും? ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

രേണുക വേണു
തിങ്കള്‍, 13 ജനുവരി 2025 (20:31 IST)
Australia Squad for Champions Trophy: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെ പാറ്റ് കമ്മിന്‍സ് നയിക്കും. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നീ പ്രമുഖര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഓസ്‌ട്രേലിയയുടെ 15 അംഗ സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്, അലക്‌സ് കാരി, നഥാന്‍ ഏലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയ്‌നിസ്, ആദം സാംപ 
 
അതേസമയം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുകയാണ്. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലും പേസ് ബൗളര്‍മാരുടെ കാര്യത്തിലും തീരുമാനമാകാത്തതാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം നീളാന്‍ കാരണം. ജസ്പ്രിത് ബുംറയുടെ പരുക്കാണ് സെലക്ടര്‍മാരുടെ പ്രധാന ആശങ്കയ്ക്കു കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article