വിവാദപരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് ക്രിക്കറ്റ് താരമായ യുവരാജ് സിംഗിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ് രാജ് സിംഗ്. യുവരാജ് സിംഗിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്നും അതിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും യോഗ് രാജ് സിംഗ് പല വേദികളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിഹാസതാരമായ കപില്‍ ദേവിനെ പറ്റിയുള്ള യോഗ് രാജ് സിംഗിന്റെ പരാമര്‍ശങ്ങളാണ് ചര്‍ച്ച്ചയാകുന്നത്.
നോര്‍ത്ത് സോണിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും നായകനായതിന് ശേഷം കപില്‍ ദേവ് തന്നെ അന്യായമായി ടീമില്‍ നിന്നും പുറത്താക്കിയെന്നും തനിക്ക് നേരെ നടന്നത് അന്യായമാണ് എന്നതിനാല്‍ കപില്‍ ദേവിനെ കാണാന്‍ പിസ്റ്റളുമായി താന്‍ വീട്ടിലേക്ക് പോയെന്നുമാണ് യോഗ് രാജ് സിംഗ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഒരു കാരണവുമില്ലാതെയാണ് കപില്‍ എന്നെ പുറത്താക്കിയത്. ഞാന്‍ എന്റെ പിസ്റ്റളെടുത്ത് സെക്ടര്‍ 9ലെ കപിലിന്റെ വീട്ടിലേക്ക് പോയി. അവന്‍ അമ്മയോടൊപ്പമാണ് പുറത്തിറങ്ങിയത്.
ഒരു ഡസന്‍ തവണയെങ്കിലും ഞാന്‍ അധിക്ഷേപിച്ചു. നിങ്ങള്‍ ചെയ്തതിന് നിങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നിന്റെ തലയില്‍ തന്നെ ഷൂട്ട് ചെയ്യണം. എന്നാല്‍ ഞാനത് ചെയ്യുന്നില്ല. കാരണം നിങ്ങള്‍ക്ക് ഭക്തയായ ഒരു അമ്മയുണ്ട്. അവരിവിടെ നില്‍ക്കുന്നു. ഞാന്‍ ഷബ്‌നത്തോട് പറഞ്ഞു. നമുക്ക് പോകാം. ആ നിമിഷം ഞാന്‍ ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് തീരുമാനിച്ചു. യോഗ് രാജ് സിംഗ് പറയുന്നു.