Asia Cup 2023: ഏഷ്യാ കപ്പ് നാളെ മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം

ചൊവ്വ, 29 ഓഗസ്റ്റ് 2023 (09:07 IST)
Asia Cup 2023: ഏഷ്യാ കപ്പിന് നാളെ തുടക്കം. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍. 
 
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. പാക്കിസ്ഥാനില്‍ ടെന്‍ സ്പോര്‍ട്സ്, പിടിവി സ്പോര്‍ട്സ് എന്നീ ചാനലുകളിലാണ് മത്സരം കാണാന്‍ സാധിക്കുക. 
 
ഓഗസ്റ്റ് 30 ന് പാക്കിസ്ഥാനും നേപ്പാളും തമ്മില്‍ ആയിരിക്കും ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് കളി. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍