പന്തിനേക്കാൾ നന്നായി ചീത്തവിളിക്കാൻ അറിയാം, യുവതാരത്തിന് ലേലത്തിൽ 15 കോടിയെങ്കിലും ലഭിക്കും

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (21:44 IST)
ഐപിഎൽ മെഗാതാരലേലത്തിൽ ഇന്ത്യയുടെ സീനിയർ ഓപ്പണിങ് താര ശിഖർ ധവാൻ, യുവതാരം ഇഷാൻ കിഷൻ എന്നിവർ കോടികൾ സ്വന്തമാക്കുമെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ.
 
ഏറെ ടീമുകൾ ഇഷാൻ കിഷനെ നോട്ടമിടുന്നുണ്ട്.മധ്യനിരയിലാണ് ഇഷാനെ മുംബൈ ഇന്ത്യന്‍സ് കളിപ്പിച്ചിരുന്നത്. വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍,  മധ്യനിരയില്‍ കളിപ്പിക്കാവുന്ന താരം, ഇടംകയ്യന്‍ ബാറ്റര്‍ ഇങ്ങനെ നിരവധി ഗുണങ്ങൾ താരത്തിനുണ്ട്. സ്റ്റമ്പിന് പിന്നിൽ റിഷഭ് പന്തിനേക്കാൾ നന്നായി ചീത്ത വിളിക്കാൻ താരത്തിനാകും.അതുകൊണ്ടുതന്നെ '5 ഇന്‍ 1' താരമായി ഉപയോഗിക്കാം. താരലേലത്തിൽ ഇഷാന് 15-17 കോടി രൂപ ലഭിക്കുമെന്നാണ് എന്റെ വിലയിരുത്തല്‍ അശ്വിൻ പറഞ്ഞു.
 
അതേസമയം ധവാൻ പഴകുംതോറും വീര്യമേറുന്ന വൈൻ പോലെയാണെന്ന് അശ്വിൻ പറയുന്നു. ട്വന്റി-20 ചെറുപ്പക്കാരുടെ കളിയായാണ് ആദ്യം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാലം മാറിയതോടെ പരിചയസമ്പന്നരായ താരങ്ങള്‍ അതു തങ്ങളുടേത് കൂടിയാക്കിമാറ്റി. ഒരു സീസണിൽ ധവാൻ 400-500 റണ്‍സ് നേടുമെന്ന് ഉറപ്പാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും ധവാനില്‍ കണ്ണുണ്ടാകും. അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article