വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി20 ചലഞ്ച് നടക്കും.