ധോനിക്ക് കീഴിൽ കളിക്കണം, അതാണ് സ്വപ്‌നം: ഐപിഎൽ മുന്നിൽ നിൽക്കെ ചേതൻ സക്കറിയ

വെള്ളി, 4 ഫെബ്രുവരി 2022 (16:55 IST)
ഐപിഎല്ലിൽ ധോനിക്ക് കീഴിൽ കളിക്കു‌ക എന്നതാണ് എന്റെ സ്വപ്‌നമെന്ന് യുവ പേസർ ചേതൻ സക്കറിയ. ഐപിഎൽ താരലേലം മുൻപിൽ വന്ന് നിൽക്കുമ്പോഴാണ് സക്കറിയയുടെ വാക്കുകൾ.
 
കഴി‌ഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന ചേതൻ സക്കറിയ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ലങ്കൻ പര്യടനത്തിന് ശേഷം ചേതന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ല.
 
ഏതൊരു ബൗളറുടെയും സ്വപ്‌നമാണ് ധോനിക്ക് കീഴിൽ കളിക്കുക എന്നത്. അദ്ദേഹത്തിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കുക എന്നത് സ്വപ്‌നതുല്യമായ കാര്യമാണ്. ധോനിക്ക് കീഴിൽ മാത്രമല്ല. മറ്റേത് ടീമിൽ കളിക്കാനായാലും ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. ചേതൻ സക്കറിയ പറഞ്ഞു.
 
10 വർഷത്തോളം എനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കണം. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിക്കണം. എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീ‌ഴ്‌ത്തണം. ചേതൻ സക്കറിയ പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകൾ ചേതൻ സക്കറിയ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍