ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഫെബ്രുവരി 2022 (09:22 IST)
ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. കരുത്തരായ ഓസ്‌ട്രേലിയയെ 96  റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 290 ലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ കാലിടറി വീണു. 41.5 ഓവറില്‍ 194 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. 
 
അര്‍ധ സെഞ്ചുറി നേടിയ ലാച്ച്‌ലാന്‍ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവി കുമാറുമാണ് കംഗാരുക്കളെ ചുരുട്ടിക്കൂട്ടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍