രോഹിത് ശർമയ്ക്കു കീഴിൽ 5 ഐപിഎൽ കിരീടങ്ങൾ നേടിയ ടീമാണു മുംബൈ. രോഹിത്തിനു കീഴിൽ ടീം മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിട്ടും ഹാർദിക് ടീമിന്റെ നായകസ്ഥാനത്തെത്താൻ താത്‌പര്യപ്പെട്ടതായുള്ള വാർത്ത ആരാധകരെയും അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഹാർദിക്കിനെ പോകാൻ അനുവദിച്ചത് നന്നായി എന്നാണ് വാർത്തകളോട് മുംബൈ ആരാധകർ പ്രതികരിക്കുന്നത്.