റെക്കോർഡുകൾ ധോണിയ്ക്കായിരിയ്ക്കും, പക്ഷേ മികച്ച ക്യാപ്‌റ്റൻ ധോണിയല്ല

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (13:56 IST)
ന്യൂഡല്‍ഹി: ക്യാപ്‌റ്റനെന്ന നിലയിൽ മികച്ച റെക്കോർഡുകൾ ധോണിയ്ക്കാണെങ്കിലും അദ്ദേഹമല്ല മികച്ച ക്യാപ്റ്റൻ എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്. ഇന്ത്യൻ നായകനായി അനിൽ കുംബ്ലേ തുടർന്നിരുന്നു എങ്കിൽ പല റെക്കോർഡുകളും തിരുത്തപ്പെട്ടേനെ എന്ന് ഗംഭീർ പറയുന്നു
 
'ഗാംഗുലി നായകത്വത്തില്‍ വലിയ മികവ്‌ തന്നെ കാണിച്ചു. എന്നാല്‍ കൂടുതല്‍ കാലം ഇന്ത്യയെ അനിൽ കുംബ്ലേ നയിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആറ്‌ ടെസ്‌റ്റുകള്‍ ഞാന്‍ കുംബ്ലേക്ക്‌ കീഴില്‍ കളിച്ചു. നായകകനായി കൂടുതനാള്‍ കുംബ്ലേക്ക്‌ ലഭിച്ചില്ല. ലഭിച്ചിരുന്നെങ്കില്‍ പല റെക്കോർഡുകളും അദ്ദേഹം മറികടക്കുമായിരുന്നു. റെക്കോർഡുകളുടെ കാര്യത്തിൽ ധോണിയാണ് മുൻപിൽ എങ്കിലും കുംബ്ലെയാണ് മികച്ച ക്യാപ്റ്റൻ.' ഗംഭീര്‍ പറഞ്ഞു. 
 
കരിയറിലെ 17ആമത്തെ വര്‍ഷമാണ്‌ കുംബ്ലേ ഇന്ത്യയുടെ ടെസ്റ്റ്‌ ടീം നായക സ്ഥാനം ഏറ്റെടുക്കുന്നത്‌. 14 ടെസ്‌റ്റുകള്‍ മാത്രമാണ്‌ ഇന്ത്യയെ കുംബ്ലേ നയിച്ചിരുന്നത്‌. നായകനെന്ന നിലയിൽ നിരാശപ്പെടുത്തിയുമില്ല കുംബ്ലെ. മൂന്ന്‌ ടെസ്റ്റില്‍ ജയം, അഞ്ച്‌ സമനില, ആറ്‌ തോല്‍വി എന്നിങ്ങനെയാണ്‌ കുംബ്ലേയുടെ നായകത്വത്തിലെ കണക്ക്‌. 

അനുബന്ധ വാര്‍ത്തകള്‍

Next Article