ലോക്‌ഡൗണിൽ പണമില്ലാതെ കുടുങ്ങി, നേപ്പാളിൽനിന്നും സൈക്കിളിൽ ഇന്ത്യയിലേയ്ക്ക് തിരിച്ച രണ്ടുപേർ കൊക്കയിൽവീണ് മരിച്ചു

ബുധന്‍, 22 ഏപ്രില്‍ 2020 (10:12 IST)
കാഠ്മണ്ഡു: ലോക്‌ഡൗണിൽ ഭക്ഷണമില്ലാതെ കുടുങ്ങിയതിനെ തുടർന്ന് സൈക്കിളിൽ ഇന്ത്യയിലേയ്ക്ക് തിരികെ വരികയായിരുന്ന രണ്ടുപേർ കൊക്കയിലേയ്ക്ക് വീണ് മരിച്ചു. കുത്തനെയുള്ള വളവിൽനിന്നും സൈക്കിൾ താഴേയ്ക്ക് മറിയുകയായിരുന്നു. ബിഹാർ സ്വദേശികളായ മുകേഷ് ഗുപ്ത സന്തോഷ മഹതോ എന്നിവരാണ് മരിച്ചത്.
 
കാഠ്മണ്ഡുവിന് 30 കിലോമീറ്റർ അകലെ ജാക്രിദാദയിൽ 150 മീറ്റർ താഴ്ചയിലേക്കാണ് ഇരുവരും സഞ്ചരിച്ച സൈക്കിൾ മറിഞ്ഞത്. ലോക്‌ഡൗൺ  മൂന്നാഴ്ചകൂടി നീട്ടിയതോടെ കയ്യിലെ പണം തിർന്നതിനാലാണ് നാലംഗ സംഘം രണ്ട് സൈക്കിളുകളിലായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. പഴയ വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരായിരുന്നു മരണപ്പെട്ട രണ്ടുപേരും.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍