എനിയ്ക്കത് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല, പുലർച്ചെ മൂന്നുമണി വരെ ഞാൻ കരഞ്ഞു; തുറന്നു വെളിപ്പെടുത്തി കോഹ്‌ലി

ബുധന്‍, 22 ഏപ്രില്‍ 2020 (13:16 IST)
സമകാലിക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി. തന്റെ റെക്കോർഡുകൾ തകർക്കാൻ കഴിവുള്ള ക്രിക്കറ്റർ എന്ന് സാക്ഷാൻ സച്ചിൻ തന്നെ പറഞ്ഞ താരം. എന്നാൽ താഴ്ചകൾ ഏതൊരു താരത്തിന്റെ ജീവിതത്തിലും ഉണ്ടാകും അത്തരം ഒരു അനുഭവം തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 
 
ഭാര്യ അനുഷ്ക ശര്‍മയുമൊത്ത്​വിദ്യാര്‍ഥികൾക്കായി നടത്തിയ​ഓണ്‍ലൈന്‍ സെഷനിടെയാണ്​കോഹ്‌ലി മനസുതുറന്നത്. 'ആദ്യമായി സംസ്ഥാന ടീമിൽ ഇടംപിടിയ്ക്കാനാവതെപോയ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എനിക്കത്​ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അന്ന് പുലര്‍ച്ചെ മൂന്നുമണി വരെ കരഞ്ഞു. നന്നായി സ്കോര്‍ ചെയ്തു, കാര്യങ്ങളെല്ലാം അനുകൂലമാായിരുന്നു എന്നിട്ടും അവസാന നിമിഷം തഴയപ്പെട്ടു.
 
എന്താണ് അതിനുള്ള കാരണം എന്ന്​എനിക്ക്​മനസിലായില്ല. എന്നാല്‍ അടങ്ങാത്ത അഭിനിവേശം ഏതൊരു കാര്യത്തിനും നമ്മളെ വിജയത്തിനായി പ്രചോദിപ്പിയ്ക്കും എന്ന് കോഹ്‌ലി വിദ്യാർത്ഥികളോട് പറഞ്ഞു. 2006ലാണ്​കോ‌ഹ്‌ലി ഡല്‍ഹി ടീമിലെത്തുന്നത്. 2008ൽ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരടം നേടുമ്പോള്‍ കോഹ്‌ലിയായിരുന്നു നായക സ്ഥാനത്ത്. ഈ മികച്ച പ്രകടനം ആ വർഷം തന്നെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ഇന്ത്യൻ ടീമിൽ എത്തിച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍