ടെസ്റ്റിൽ 600 വിക്കറ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സൺ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (13:13 IST)
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 600 വിക്കറ്റുകൾ സ്വന്തമാക്കുന്ന ലോകത്തെ ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൺ. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലാണ് ആൻഡേഴ്‌സൺ ഈ ചരിത്ര നേട്ടത്തിലെത്തിയത്. 
 
600 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്‌സൺ. സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് ഇതിന് 600 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 800 വിക്കറ്റുകൾ സ്വന്തമാക്കിയ ലങ്കൻ താരമായ മുരളീധരനാണ് പട്ടികയിൽ ഒന്നാമതുഌഅത്. 708 ടെസ്റ്റ് വിക്കറ്റുകളുമായി ഓസീസ് ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണും 619 വിക്കറ്റുകളുമായി ഇന്ത്യൻ സ്പിൻ താരമായിരുന്ന അനിൽ കുംബ്ലെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
 
156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറെന്ന നേട്ടം ഇതിനു‌മുൻപ് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ഈ റെക്കോഡ് 2018-ല്‍ ഇന്ത്യക്കെതിരേ നടന്ന ഓവല്‍ ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ മറികടന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article