അന്ന് കോലിയെ ധോണി താഴെയിറക്കി, രാഹുലിനെയും അതുപോലെ ചെയ്യു: ആകാശ് ചോപ്ര

Webdunia
വ്യാഴം, 18 മാര്‍ച്ച് 2021 (19:54 IST)
ഫോമിലല്ലാതെ കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരം കെഎൽ രാഹുലിന്റെ ടീമിലെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാഹുലിനെ നാലാം സ്ഥാനത്തേക്ക് ഇറക്കുകയും പകരം ഇഷാൻ കിഷന് ഓപ്പണറായി അവസരം നൽകുകയും ചെയ്യണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
 
2014 ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലിയെ മുൻ ഇന്ത്യൻ നായകനായ എംഎസ് ധോനി ബാറ്റിങ് പൊസിഷനിൽ താഴെയിറക്കിയിരുന്നു. ചിലപ്പോൾ ഇത്തരത്തിലുള്ള ചെറിയ മാറ്റമായിരിക്കും ഫോം വീണ്ടെടുക്കാൻ വേണ്ടി വരിക. ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article