'ഒരുവിധം എല്ലാം തയ്യാറാണ്, ഇനി മൂന്നോ നാലോ മാറ്റങ്ങള്‍ മാത്രം'; ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയാകും ലോകകപ്പിന് പോകുകയെന്ന് സൂചന നല്‍കി രോഹിത്
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുകയെന്ന് സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ. 80-90 ശതമാനം ടീം റെഡിയാണ്. ഇനി മൂന്നോ നാലോ മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യതയെന്നും രോഹിത് പറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് രോഹിത് വ്യക്തമാക്കുന്നത്.
ട്വന്റി 20 ലോകകപ്പിന് ഇനിയും രണ്ടര മാസം ശേഷിക്കുന്നുണ്ട്. അതിനു മുന്‍പ് ഏഷ്യാ കപ്പും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളും ഉണ്ട്. എന്തായാലും ഞങ്ങളുടെ 80-90 ശതമാനം ടീമും സെറ്റാണ്. തീര്‍ച്ചയായും സാഹചര്യത്തിന് അനുസരിച്ച് മൂന്നോ നാലോ മാറ്റങ്ങള്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകും - രോഹിത് പറഞ്ഞു.
ഏഷ്യാ കപ്പ് യുഎഇയിലാണ് കളിക്കുന്നത്. ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയിലും. സാഹചര്യം വ്യത്യസ്തമാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തിനനുസരിച്ച് എന്ത് വേണമെന്ന് ആലോചിക്കണം. സാഹചര്യം മനസ്സിലാക്കിയുള്ള മാറ്റങ്ങള്‍ വരുത്തണമെന്നും രോഹിത് പറഞ്ഞു.