മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ 16 ടീമില്‍. മേഖല അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള പടിഞ്ഞാറന്‍ മേഖല ടീമിലാണ് അര്‍ജുന്‍ സ്ഥാനം നേടിയത്.
മികച്ച ചില പ്രകടനങ്ങളിലൂടെ അര്‍ജുന്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് കളത്തില്‍ പിതാവിന്റെ പാത പിന്തുടരാനാണ് തനിക്ക് ഇഷ്ടമെന്ന് അര്‍ജുന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം ആറിനാണ് ടൂര്‍ണമെന്റ് സമാപിക്കുക. ഒ എം ബോസലെയാണ് ടീമിന്റെ നായകന്‍.