കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് സംഭവം. ലോങ്ങ് ഓണ്‍ ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡ് ചെയ്യുകയായിരുന്നു കോലി. ബൗണ്ടറിക്ക് പുറത്ത് വീണ തന്റെ സണ്‍ഗ്ലാസ് എടുക്കാന്‍ തിരിച്ചുവരുമ്പോഴായിരുന്നു കാണികളെ നോക്കി താരം തുപ്പിയത്.