സച്ചിന്‍ പോരാ, ഞാനും: പോണ്ടിംഗ്

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (16:51 IST)
PTI
മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ തനിക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കഴിയുന്നില്ലെന്ന് റിക്കി പോണ്ടിംഗ്. ഈ ടൂര്‍ണമെന്‍റില്‍ കപ്പ് നേടണമെങ്കില്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാകണമെന്നും നിലവില്‍ അത് ഉണ്ടാകുന്നില്ലെന്നും പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഫോമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയും പോണ്ടിംഗ് പങ്കുവച്ചു.

മുംബൈ ഇന്ത്യന്‍സിന്‍റെ അഞ്ചുകളികളില്‍ മൂന്നിലും സച്ചിന്‍ - പോണ്ടിംഗ് ഓപ്പണിംഗ് കൂട്ടുകെട്ട് വന്‍ പരാജയമായിരുന്നു. അഞ്ച്‌ ഇന്നിംഗ്സുകളില്‍ നിന്നായി പോണ്ടിംഗ്‌ 52 റണ്‍സും സച്ചിന്‍ 69 റണ്‍സും മാത്രമാണ്‌ സമ്പാദിച്ചത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ വെറും 92 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിന്‍റെ എല്ലാവരും പുറത്തായത്. 87 റണ്‍സിന്‍റെ കനത്ത തോല്‍‌വിയും സംഭവിച്ചു.