സച്ചിന്റെ വിരമിക്കല്‍ വേദി പ്രഖ്യാപിച്ചു ‘വാങ്കഡെ സ്റ്റേഡിയം‘; കൊച്ചിയും മത്സരവേദി

Webdunia
ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (17:16 IST)
PTI
സച്ചിന്റെ അവസാന ടെസ്റ്റ് മത്സരത്തിനു വേദിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സച്ചിന്റെ വിരമിക്കല്‍ മത്സരമായ രണ്ടാം ടെസ്റ്റ് നവംബര്‍ 14 മുതല്‍ 18 വരെയാണ്. 200മത്തേതുകൂടിയ ചരിത്ര ടെസ്റ്റിന് വാങ്കഡെ തന്നെ വേദിയാകണമെന്ന സച്ചിന്റെ ആഗ്രഹപ്രകാരമാണ് ബിസിസിഐ തീരുമാനം എടുത്തിരിക്കുന്നത്.

രാജീവ് ശുക്ലയുടെ നേതൃത്വത്തിലുള്ള ഫിക്‌സ്ചര്‍ കമ്മിറ്റിയാണ് വേദിയുടെ കാര്യത്തില്‍ സ്ഥിരീകരനം നടത്തിയത്.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനത്തിനു വേദിയാവുക കൊച്ചിയാണെന്നും സൂചനയുണ്ട്.