സച്ചിനേക്കാളും കേമന്‍ ലാറ: ചാപ്പല്‍

Webdunia
ചൊവ്വ, 31 ജനുവരി 2012 (15:19 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാളും മികച്ച താരം വെസ്റ്റിന്‍ഡീസിന്റെ ബ്രയന്‍ ലാറയാണെന്ന് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. വിഷമഘട്ടത്തിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ മികച്ച സ്കോര്‍ നേടാന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് ലാറയെന്ന് ചാപ്പല്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടിയ ഒരേയൊരു താരമാണ് ലാറ. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ഏഴ് ഡബിള്‍ സെഞ്ച്വറികളും ലാറ നേടിയിട്ടുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ മുന്‍ ഓസീസ് നായകന്‍ പോണ്ടിംഗിനെയും സച്ചിനെയേക്കാളും മികച്ച ക്രിക്കറ്റ് താരം ലാറയാണ്- ചാപ്പല്‍ പറഞ്ഞു.

വളരെ വേഗത്തില്‍ സ്കോര്‍ ചെയ്യാനും സ്ഥിരതയോടെ ബാറ്റ് ചെയ്യാനും ലാറയ്ക്കാകുമെന്ന് ചാപ്പല്‍ പറഞ്ഞു.