ശ്രീശാന്തില്ല; ബാറ്റിംഗ് ഇന്ത്യക്ക്

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (14:48 IST)
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ നാണയഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിനുള്ള പതിനൊന്നംഗ ടീമില്‍ മലയാളി താരം എസ് ശ്രീശാന്തിന് ഇടം ലഭിച്ചില്ല. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. പിയൂഷ് ചൌളയാണ് ഹര്‍ഭജനൊപ്പം സ്പിന്‍ ആക്രമണത്തില്‍ പങ്കാളിയാകുക.

ഇന്ത്യന്‍ ടീം

ഇന്ത്യ: മഹേന്ദ്ര സിംഗ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, യൂസഫ് പത്താന്‍, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുനാഫ് പട്ടേല്‍, പിയൂഷ് ചൌവള,

ഇംഗ്ലണ്ട് ടീം

ആന്‍ഡ്രൂ സ്‌ട്രോസ് (ക്യാപ്റ്റന്‍), കെവിന്‍ പീറ്റേഴ്‌സണ്‍, ജൊനാഥന്‍ ട്രോട്ട്, ഇയാന്‍ ബെല്‍, പോള്‍ കോളിങ്‌വുഡ്, മൈക്കല്‍ യാര്‍ഡി, ടിം ബ്രെസ്‌നാന്‍, ഗ്രേയം സ്വാന്‍, അജ്മല്‍ ഷഹ്‌സാദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, എംജെ പ്രയര്‍.