വന്‍‌മതിലും മാസ്റ്റര്‍ ബ്ലാസ്റ്ററും നേര്‍ക്കുനേര്‍

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (09:15 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20-യിലെ ആദ്യ മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ മുബൈ ഇന്ത്യന്‍സും വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സുമാണ്. വന്‍‌മതിലെന്റെയും മാസ്റ്റര്‍ ബ്ലാസ്റ്ററുടെയും അവസാന ട്വന്റി 20 സീസണായതിനാല്‍ ആരാധകര്‍ അവേശത്തോടെയാണ് ഇരുവരുടെയും നേര്‍ക്കുനേരുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്.

നിലവിലെ ഐപിഎല്‍ ജേതാക്കളും 2011-ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ മുബൈ ഇന്ത്യന്‍സിന് കിരീടം തിരിച്ചുപിടിക്കുകയായിരിക്കും ഇത്തവണത്തെ ലക്ഷ്യം. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സച്ചിന് പുറമെ ഹര്‍ഭജന്‍, ദിനേഷ് കാര്‍ത്തിക്, അംബാട്ടി റായുഡു, കൈറണ്‍പൊള്ളാര്‍ഡ്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖരുണ്ട്.

ഒത്തുകളി നാണക്കേട് മാറാന്‍ കിരീട നേട്ടത്തിനായി ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ഷെയ്ന്‍ വാട്‌സണ്‍, മലയാളി താരം സഞ്ജു വി സാംസണ്‍, ബ്രാഡ് ഹോഡ്ജ്, അജിന്‍ക്യ രഹാനെ, ഷോണ്‍ ടെയ്റ്റ് തുടങ്ങിയ പ്രമുഖരാ‍ണുള്ളത്.