മരിക്കില്ല ആ ഓര്‍മ്മകള്‍ : സച്ചിന്‍

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2012 (19:31 IST)
PRD
PRO
ടീം ഇന്ത്യ രണ്ടാം‌വട്ടം ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ട് ഒരു വര്‍ഷം തികഞ്ഞു. ലോകകപ്പ് നേടിയതിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്ന് സച്ചിന്‍ പറഞ്ഞു.

കാലം കടന്നുപോകും, എന്നാല്‍ ആ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. എന്തൊരു മനോഹരമായ ദിവസമായിരുന്നു അത്!!! 02-04-2011- സച്ചിന്‍ ലോകകപ്പ് നേട്ടത്തെക്കുറിച്ച് ഓര്‍മ്മകള്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന് വാങ്കഡേ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ലോകകപ്പ് കിരീടം ചൂ‍ടിയത്. ആറ് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.