ധോണിയുടെ വീടിനു നേരെ കല്ലേറ്

Webdunia
വ്യാഴം, 24 ഒക്‌ടോബര്‍ 2013 (12:20 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനം നടക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്.

വീട് അക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ കളിയുമായി ഈ സംഭവത്തിന് ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ധോനിയുടെ ബന്ധുക്കള്‍ പറഞ്ഞു.

വീട്ടുകാര്‍ മത്സരം കാണുന്നതിനിടയിലാണ് കല്ലേറിന്റെ ശബ്ദം കേട്ടത്. കല്ലെറിഞ്ഞത് ആരെന്നാറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശേധിക്കുന്നുണ്ട്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.