ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളില്‍ നടക്കും. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ന്യൂഡല്‍ഹി എന്നിവടങ്ങളിലായിരിക്കും ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഫൈനല്‍ ചെന്നൈയിലോ ന്യൂഡല്‍ഹിയിലോ ആയിരിക്കും നടക്കുക. ഉദ്ഘാടന ചടങ്ങുകള്‍ കൊല്‍ക്കത്തയിലുമായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 28 വരെയാണ് നടക്കുക. ഒക്ടോബര്‍ 10ന് മത്സരങ്ങള്‍ തുടങ്ങുമെങ്കിലും ഉദ്ഘാടനച്ചടങ്ങ് ഒക്ടോബര്‍ 13നായിരിക്കും നടക്കുക.