ഗ്രേറ്റ്ബാച്ച് കീവി പരിശീലകന്‍

Webdunia
ശനി, 30 ജനുവരി 2010 (17:01 IST)
PRO
മുന്‍ നായകന്‍ മാര്‍ക് ഗ്രേറ്റ്‌ബാച്ചിനെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി നിയമിച്ചു. കീവീസ് പരിശീലകനായിരുന്ന ആന്‍ഡി മോള്‍സ് രാജിവെച്ച് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രേറ്റ്‌ബാച്ചിനെ പരിശീലകനായി നിയമിച്ചത്. അടുത്തമാസം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഗ്രേറ്റ്‌ബാച്ച് പരിശീലക ചുമതല ഏറ്റെടുക്കും.

കീവി മ്പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റിന്‍റെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാനം ഗ്രേറ്റ്‌ബാച്ചിന്‍റെ പരിചയസമ്പത്തിന് നറുക്ക് വീഴുകയായിരുന്നു. ന്യൂസിലന്‍ഡിനായി 41 ടെസ്റ്റുകളില്‍ പാഡണിഞ്ഞിട്ടുളള ഗ്രേറ്റ്‌ബാച്ച് കീവീസ് സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്രേറ്റ്ബാച്ചും നായകന്‍ വെട്ടോറിയും ചേര്‍ന്ന് ടീമിന് കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് കീവീസ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ജസ്റ്റിന്‍ വോണ്‍ പറഞ്ഞു. കളിക്കാരനെന്ന നിയില്‍ ഗ്രേറ്റ്‌ബാച്ച് ടീമംഗങ്ങളുടെ മുഴുവന്‍ ആദരം പിടിച്ചുപറ്റുന്ന വ്യക്തിയാ‍ണെന്ന് കീവീ നായകന്‍ വെട്ടോറി വ്യക്തമാക്കി.