കേരള സ്ട്രൈക്കേഴ്സ് ആവേശ പരിശീലനത്തില്‍

Webdunia
ബുധന്‍, 30 ജനുവരി 2013 (17:20 IST)
PRO
നായകന്‍ മോഹന്‍ലാലും എത്തിയതോടെ കേരള സ്ട്രൈക്കേഴ്സിന്‍െറ പരിശീലന ക്യാമ്പ് വന്‍ ആവേശത്തില്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മോഹന്‍ലാലും മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനെത്തി.

ടീമിന്‍െറ ക്യാപ്റ്റന്‍ കൂടിയായ മോഹന്‍ലാലിന്‍െറ സാന്നിധ്യം സഹതാരങ്ങള്‍ക്കും ഏറെ ആഹ്ളാദം പകര്‍ന്നു. അടുത്ത ദിവസങ്ങളിലും കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടരും.

വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തൊന്നും ചൊവ്വാഴ്ച പരിശീലനത്തിന് എത്തിയില്ല. കൊച്ചി സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരം നടക്കുന്നതിനാല്‍ ക്യാമ്പ് കളമശേരി സെന്‍റ് പോള്‍സ് ഗ്രൗണ്ടിലേക്ക് മാറ്റി.