ഏറ്റവും മികച്ച താരങ്ങള്‍ സച്ചിനും ലാറയും: രവി ശാസ്ത്രി

Webdunia
ഞായര്‍, 27 മെയ് 2012 (15:17 IST)
PRO
PRO
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയന്‍ ലാറയുമാണെന്ന് ടീം ഇന്ത്യയുടെ മുന്‍ നായകന്‍ രവി ശാസ്ത്രി. സാങ്കേതികത്തികവില്‍ മികവ് സുനില്‍ ഗവാസ്ക്കര്‍ക്കും ദ്രാവിഡിനുമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

ക്രിക്കറ്റിന്റെ എല്ലാവകഭേദങ്ങളും അനായാസം കളിക്കാന്‍ കഴിയുന്ന കളിക്കാരനാണ് സച്ചിന്‍. സുനില്‍ ഗവാസ്ക്കറും ദ്രാവിഡ് സാങ്കേത്തികവില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ് - രവിശാസ്ത്രി പറഞ്ഞു.

തന്റെ കാലഘട്ടിലെ മികച്ച താരം വിവിയന്‍ റിച്ചാര്‍ഡ്സായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു.