ഏകദിനത്തിലെ ടീമില്‍ മാറ്റമില്ല; ഇഷാന്തിനെ കൈവിടില്ല!

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (09:48 IST)
PTI
ഓസ്‌ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന പരന്പരയിലെ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ അതേ ടീം തന്നെയാകും ബാക്കിയുള്ള നാല് മത്സരങ്ങളിലും ഇന്ത്യന്‍ സ്ക്വാഡിലുണ്ടാകുക.

മൂന്നാം ഏകദിനത്തില്‍ ഒരോവറില്‍ 30 റണ്‍ വഴങ്ങി കളി കുളമാക്കിയെങ്കിലും ഇഷാന്ത് ശർമ്മയെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍തയ്യാറായില്ല. ഇഷാന്ത് ശര്‍മ്മയെ അങ്ങനെ കൈവെടിയാല്‍ ഒരുക്കമല്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും പറഞ്ഞു.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ മോശമായി കളിച്ചെന്നുകരുതി ഇഷാന്ത് മോശം ബൗളര്‍ആകുന്നില്ലെന്നാണ് ധോണി പറയുന്നത്. ഇതിന്റെ പേരില്‍ ഇഷാന്തിനെ ടീമില്‍ നിന്ന് മാറ്റുന്നതിനോട് യോജിപ്പില്ലെന്നും മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ധോണി വ്യക്തമാക്കി.