ഇഷാന്ത് ശര്‍മ്മ ഐപിഎല്ലിനില്ല

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (16:36 IST)
PRO
PRO
ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മ ഐ പി എല്‍ അഞ്ചാം സീസണിനില്ല. കണങ്കാലിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്നാണ് ഇഷാന്ത് ശര്‍മ്മയ്ക്ക് ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത്.

ഇഷാന്തിന്റെ തുന്നല്‍ ഏപ്രില്‍ ആദ്യം മാത്രമേ നീക്കം ചെയ്യാനാകൂ. അതിനാല്‍ ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും - ഇഷാന്തിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഡക്കാന്‍ ചാര്‍ജേഴ്സിന്റെ താരമാണ് ഇഷാന്ത് ശര്‍മ്മ. ഏപ്രില്‍ നാലിനാണ് ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങുക.

കഴിഞ്ഞവര്‍ഷം അവസാനം ഇംഗ്ലണ്ട് പര്യടനകാലയളവില്‍ ഇഷാന്തിനോട് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇഷാന്ത് ശര്‍മ്മ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു ഇഷാന്ത് ശര്‍മ്മ ശസ്ത്രക്രിയക്ക് വിധേയനായത്.