ഇന്ത്യയ്ക്ക് ഇന്ന് അഭിമാനപ്പോരാട്ടം

Webdunia
ഞായര്‍, 18 മാര്‍ച്ച് 2012 (11:35 IST)
PRO
PRO
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയ്ക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ.

അതേസമയം ശ്രീലങ്കയേയും ബംഗ്ലാദേശിനേയും തോല്‍പിച്ച പാകിസ്ഥാന്‍ ഇതിനോടകം തന്നെ ഫൈനലില്‍ ഇടം‌നേടിക്കഴിഞ്ഞു. ധോണിയും കൂട്ടരും ഇന്ന് വിജയിക്കുകയും അടുത്ത മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താം. ഏഷ്യാ കപ്പില്‍ പത്ത് പ്രാവശ്യം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് വട്ടം പാക് ടീം വിജയിച്ചിട്ടുണ്ട്.

ലോകകപ്പിലെ ഇന്ത്യാ-പാക് സെമിയില്‍ വാതുവയ്പ്പ് നടന്നായുള്ള ആരോപണങ്ങള്‍ ശക്തമായിരിക്കേയാണ് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്.

English Summary: Asia Cup- Stage set for India-Pakistan clash