ഐശ്വര്യ രജനികാന്തിന്റെ സിനിമയില്‍ നായകനാകാന്‍ ചിമ്പു ?

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (08:58 IST)
ഐശ്വര്യ രജനികാന്തും ധനുഷും വേര്‍പിരിഞ്ഞിട്ട് രണ്ട് മാസമാകുന്നു. ധനുഷ് സിനിമാ ലോകത്ത് സജീവമാണ്. 'ദ ഗ്രേ മാന്‍', 'മാരന്‍' എന്നീ ചിത്രങ്ങളുടെ ഒടിടിയില്‍ റിലീസിനായി കാത്തിരിക്കുകയാണ് താരം.
 
അതേസമയം, ഐശ്വര്യ രജനികാന്ത് തന്റെ ബഹുഭാഷാ മ്യൂസിക് വീഡിയോ 'മുസാഫിര്‍'ന്റെ തിരക്കിലാണ്.കഴിഞ്ഞ മാസം അവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അതുകഴിഞ്ഞ് ഐശ്വര്യയ്ക്ക് പനിയും ക്ഷീണവും അനുഭവപ്പെട്ടതിനാല്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഐശ്വര്യ വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുകയാണ്.കൂടാതെ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കഥയും താരം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രജനികാന്തിന്റെ അടുത്ത ചിത്രത്തില്‍ ചിമ്പു നായകനാകുമെന്ന് കേള്‍ക്കുന്നു.ഈ സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

Next Article