വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി

കെ ആര്‍ അനൂപ്

ബുധന്‍, 9 മാര്‍ച്ച് 2022 (16:41 IST)
രണ്ടു മാസത്തിനുള്ളില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി പത്തൊന്‍പതാം നൂറ്റാണ്ട് തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സംവിധായകന്‍ വിനയന്‍.യുവനടന്‍ മുസ്തഫ അവതരിപ്പിക്കുന്ന കണ്ടപ്പന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏപ്രിലില്‍ വിഷു റിലീസായി എത്താന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞിരുന്ന സിനിമ ഇനിയും വൈകും.
 
വിനയന്റെ വാക്കുകള്‍
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുപത്തിയാറാം character poster യുവനടന്‍ മുസ്തഫ അവതരിപ്പിക്കുന്ന കണ്ടപ്പന്‍ എന്ന കഥാപാത്രത്തിന്‍േറതാണ്.. അധസ്ഥിതര്‍ക്കായി പോരാട്ടം നടത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആരാധിക്കുകയും വേലായുധന്‍ നടത്തിയ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ആയിരക്കണക്കിനു അയിത്തജാതിക്കാരില്‍ ഒരാളായിരുന്നു കണ്ടപ്പന്‍ പകലന്തിയോളം മാടിനെ പോലെ പണിചെയ്താലും അരവയര്‍ നിറയ്ക്കാനുള്ള വക കിട്ടാത്ത ആ അധസ്ഥിത കഥാപാത്രത്തെ 'കപ്പേള' എന്ന സിനിമയിലുടെ സംവിധാനരംഗത്തും ശ്രദ്ധേയനായ നടന്‍ മുസ്തഫ ജീവസ്സുറ്റതാക്കിയിരിക്കുന്നു..
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ background scoring നിര്‍വ്വഹിക്കുന്നത് തെന്നിന്ത്യയിലെ പ്രമുഖ സംഗീതജ്ഞനായ സന്തോഷ് നാരായണനാണ്.. രണ്ടു മാസത്തിനുള്ളില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണു ഞങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍