മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയും.. 'സംഘകാലം' പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വര്‍ഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്...ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' 2022 ഏപ്രിലിലാണ് തീയറ്ററുകളില്‍ എത്തുക.. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്തരായ അന്‍പതിലേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹര്‍ഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയന്‍ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തില്‍ എന്റെ കൂടെ സഹകരിക്കുന്നു...