വിനയന്റെ വാക്കുകള്‍
'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ പത്തൊന്‍പതാമത്തെ character poster പരിചയപ്പെടുത്തുന്നത് ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെ ആണ്.. നടന്‍ സുനില്‍ സുഗതയാണ് ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നത്.. ആരെയും അതിശയിപ്പിക്കുന്ന ആയുധാഭ്യാസിയും ധീരനായ പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നേരിടാന്‍ ആള്‍ബലത്തിനും ആയുധബലത്തിനും ആവില്ല എന്നു മനസ്സിലാക്കിയ ചന്ദ്രുപിള്ള ഭീരുവായ സേവകനായും ക്രൂരനായ നാട്ടു പ്രമാണിയായും തരം പോലെ മാറുന്നു.. സുനില്‍ സുഗത ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്..