തുറമുഖത്തിലെ ഉമ്മ, റിലീസിനൊരുങ്ങി പൂര്‍ണിമയുടെ 'തുറമുഖം'

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (12:48 IST)
സിനിമയില്‍ വീണ്ടും സജീവമാകുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. 17 വര്‍ഷത്തോളം സിനിമയില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ വൈറസിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയായ തുറമുഖമാണ് പൂര്‍ണിമയുടെ റിലീസിന് ഒരുങ്ങുന്നത്.
ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍