ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി,ഒടുവില്‍ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തി; പത്തൊമ്പതാം നൂറ്റാണ്ട് വിശേഷങ്ങളുമായി വിനയന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജനുവരി 2022 (09:43 IST)
പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിലോടെ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന സിനിമയുടെ ഇരുപത്തി മുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.മാധുരി ബ്രഗാന്‍സ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത.ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവില്‍ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നുവെന്ന് വിനയന്‍.
 
വിനയന്റെ വാക്കുകള്‍
 
മാധുരി ബ്രഗാന്‍സ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'ല്‍ ഇരുപത്തി മുന്നാമത്തെ character poster ആയി പരിചയപ്പെടുത്തുന്നത്.. ആ കാലഘട്ടത്തില്‍ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത.. ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവില്‍ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു.. പക്ഷേ 'പത്തൊന്‍പതാം നൂറ്റാണ്ട്'ലെ 'കാത്ത' സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു...
 
സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്.. ഇവരെ കൂടാതെ അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു... ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഏപ്രില്‍ മാസം തീയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്..അതിനു മുന്‍പായി ഏതാണ്ട് അന്‍പതോളം character posters പ്രേക്ഷകരെ പരിചയപ്പെടാനായി എത്തും..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍