'ഗോള്‍ഡ്'ല്‍ പൃഥ്വിരാജ് പോലീസ് യൂണിഫോമില്‍ ?

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (08:55 IST)
നേരവും പ്രേമവും പോലെയല്ല 'ഗോള്‍ഡ്';യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ തന്നെ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളാണ് പുറത്തു വരുന്നത്.
 
'ഗോള്‍ഡ്'ല്‍ പൃഥ്വിരാജ് പോലീസ് യൂണിഫോമില്‍ ആണ് എത്തുന്നത് എന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ലൊക്കേഷന്‍ ചിത്രം നല്‍കുന്നു. ബാബുരാജും ജഗദീഷും പോലീസ് ഉദ്യോഗസ്ഥരായി വേഷമിടുന്നു.
 
രണ്ടു മൂന്ന് പാട്ടുകളും കുറച്ച് തമാശകളും ഒക്കെ ഉള്ള ഒരു കുഞ്ഞ പടമാണ് ഇതൊന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.ഗോള്‍ഡ് നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article