'ഞങ്ങളുടെ ആദ്യ ഹിന്ദി ചിത്രം', സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ

കെ ആര്‍ അനൂപ്

വ്യാഴം, 10 മാര്‍ച്ച് 2022 (11:02 IST)
'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്കിന് പൂജ ചടങ്ങുകളോടെ തുടക്കമായി.സെല്‍ഫി എന്നാണ് ഹിന്ദി ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്.
 
എപ്പോഴും എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും  
ഞങ്ങളുടെ ആദ്യ ഹിന്ദി ചിത്രമായ സെല്‍ഫിയുടെ ത്രില്ലിലാണ് താനെന്നും സുപ്രിയ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

അക്ഷയ്കുമാറും, ഇമ്രാന്‍ ഹാഷ്മിയും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍