കാത്തിരിപ്പിന് വിരാമം ! കെജിഎഫ് 2ന്റെ ട്രെയിലര്‍ എപ്പോള്‍ എത്തും എന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്

വെള്ളി, 4 മാര്‍ച്ച് 2022 (11:54 IST)
240 മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു കെജിഎഫ് 2ന്റെ വരവറിയിച്ച ടീസര്‍.കൊടുങ്കാറ്റിന് മുമ്പ് എപ്പോഴും ഇടിമുഴക്കമുണ്ടാകും എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ ട്രെയിലര്‍ എത്തുന്നു.ട്രെയിലര്‍ മാര്‍ച്ച് 27 ന് വൈകുന്നേരം 6:40 ന് പുറത്തുവരും.
 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഏപ്രില്‍ 14 മുതല്‍ കെജിഎഫ് 2 പ്രദര്‍ശനത്തിനെത്തും.
 
'കെജിഎഫ് 2'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.യാഷ്,സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍